മലപ്പുറം : മലപ്പുറം ജില്ലാ കലക്ടറോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആണ് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനോടു ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ADVERTISEMENT

കണ്ടെയ്ന്‍മെന്റ് സോണായ കൊണ്ടോട്ടി കരിപ്പൂര്‍ സമീപ പ്രദേശങ്ങളില്‍ നിന്നും ഉള്ള നിരവധി പ്രദേശവാസികളാണ് വിമാനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയിരുന്നത്. അതിനാല്‍ തന്നെ അതീവ ജാഗ്രത ആവശ്യമാണ്. പൊലീസൊ മറ്റു രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സും എത്തുന്നതിന് മുമ്പ് നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ കിട്ടിയ വാഹനത്തില്‍ ആശുപത്രികളില്‍ എത്തിച്ചത്.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുെ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരോടും സ്വയം ക്വാറന്റൈനില്‍ പോകാന് ജില്ലാ ഭരണാകൂടം നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടറോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here