രാജമലയിലെ പെട്ടിമുടിയിൽ മരണപ്പെട്ടവർക്ക് പത്തുലക്ഷംരൂപ വീതംധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാർ കടുത്ത വിവേചനം ആണ് കാണിച്ചത്. പട്ടികജാതി ക്കാരായ തമിഴ് വിഭാഗത്തിൽ പെടുന്ന വരാണ് മരണപെട്ടതിൽ ഭൂരിഭാഗവും.. രാജമലയിലും കരിപ്പൂരിലും നഷ്ടപെട്ടത് ഒരേ വിലയുള്ള ജീവനാണെന്നു മുഖ്യമന്ത്രി മനസിലാക്കണം. ദുരന്ത ഭൂമിയും പരിക്കേറ്റവരെയും കുടുംബങ്ങളെയും ആശ്രിതരെയും സന്ദർശിക്കാത്ത മുഖ്യമന്ത്രി യുടെ നടപടി ശരിയായില്ല. വളരെ നിർധനരും കൂലിപ്പണിക്കാരുമായ ഈ സാധാരണ ക്കാർ ക്ക് അർഹമായ മറ്റു സഹായങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.