കുവൈത്ത് സിറ്റി : ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ നാടു കടത്താന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനം. യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന പ്രവാസികളെയാണ് നാടു കടത്തുന്നത്. 450 വ്യാജ കമ്പനികള്‍ വഴി വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജോലിക്കാര്‍ രാജ്യത്തെത്തിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ADVERTISEMENT

‘കഴിഞ്ഞ കുറച്ചു മാസങ്ങളായി സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. 450 കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ 450 ഓളം കമ്പനികളുടെ സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിച്ചിട്ടുണ്ട്. ശരാശരി 1500 ദിനാര്‍ വീതം വാങ്ങിയാണ് തൊഴിലാളികളെ കമ്പനികള്‍ രാജ്യത്തെത്തിച്ചത്. 66 ദശലക്ഷം ദിനാറിന്റെ ഇടപാട് നടന്നതായാണ് കണക്ക്. ഈ കമ്പനികള്‍ എത്തിച്ച ഒരു ലക്ഷം തൊഴിലാളികള്‍ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കുവൈത്തില്‍ തൊഴില്‍ വിസയ്ക്കായി കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേരാണു മുബാറക് അല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുകിട പദ്ധതികളിലുള്ള വിസയിലെത്തിയിട്ടുള്ളത്. ഇവര്‍ യഥാര്‍ത്ഥ സ്പോണ്‍സറുടെ കീഴില്‍ അല്ലാതെയാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഇവരെ പിടികൂടി നാടുകടത്തുന്നതിനാണ് തീരുമാനം.
സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ പ്രവാസി തൊഴില്‍ അനുപാതം അമ്പത് ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് മറ്റു മേഖലയിലെ പ്രവാസികള്‍ക്കെതിരെയും നടപടി വരുന്നത്. മന്ത്രാലയങ്ങളില്‍ സാങ്കേതിക ഇതര തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചു വിടുന്നത്. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ക്കു കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന മിക്ക പ്രവാസികളെയും സര്‍ക്കാര്‍ തീരുമാനം ബാധിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here