SSLC , PLUS 2 എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഗുരുവായൂർ വാർഡ്‌ 22 കമ്മിറ്റി അനുമോദിച്ചു
SSLC , PLUS 2 എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഗുരുവായൂർ വാർഡ്‌ 22 കമ്മിറ്റി അനുമോദിച്ചു

ഗുരുവായൂർ ⬤ ഗുരുവായൂർ മുൻസിപ്പാലിറ്റി വാർഡ്‌ 22ൽ മാണിക്കത്തുപടി SSLC , PLUS 2 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ പയ്യപ്പാട്ട് സുരേഷിന്റെ മകൻ പി. എസ്. അതുൽ, നീലംകാവിൽ ഷാജുവിന്റെ മകൾ സാന്ദ്ര റോസ്, മുസ്ലീം വീട്ടിൽ ഷംസുവിന്റെ മകൾ അയിഷ ഷംസു, പയ്യപ്പാട്ട് മനോജിന്റെ മകൻ പി. എം. അനാജ് എന്നിവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാർഡ്‌ 22 കമ്മിറ്റി അനുമോദിച്ചു.

ചടങ്ങിൽ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ജോർജ് പനക്കൽ, ഗുരുവായൂർ മണ്ഡലം സെക്രട്ടറി കൃഷ്ണദാസ്‌, ഡേവിസ് ചക്രമാക്കിൽ, ബൂത്ത്‌ പ്രസിഡന്റ്‌ ബഷീർ കുന്നിക്കൽ, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സിന്റോ തോമസ്‌, റെയ്‌മണ്ട് ചക്രമാക്കിൽ, വാർഡ് പ്രസിഡന്റ്‌ ബിജു കുരിയാക്കോസ്, വാർഡ് ട്രെഷറർ ഗണേഷ് കുമ്പളത്തറ, പ്രോഗ്രാം കൺവീനർ ഹാരിഫ് ഉമ്മർ എന്നിവർ സന്നിഹിതരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here