വാഷിങ്ടൻ ⬤ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനങ്ങൾ പുരോഗമിക്കുമ്പോൾ ഗവേഷകർക്ക് ലഭിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്ത. രോഗലക്ഷണങ്ങളില്ലാത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതു സൂചിപ്പിക്കുന്നത് ആളുകൾക്ക് ഇതിനകം ഭാഗിക പ്രതിരോധശേഷി ഉണ്ടായിരിക്കാം എന്നതാണെന്നു നിഗമനം. സാൻഫ്രാൻസിസ്കോയിലെ കലിഫോർണിയ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധയായ മോണിക്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവേഷണത്തിലാണു കണ്ടെത്തൽ. ഗവേഷകർ കണ്ടെത്തി. ലോകത്താകമാനം 40 മുതൽ 60% വരെ രോഗപ്രതിരോധ ശേഷി നേടിയതായി ഗവേഷകർ കണ്ടെത്തി.

കൊറോണ വൈറസിനോടുള്ള പ്രതിരോധശേഷി, പഠനങ്ങളിൽ നിർദ്ദേശിച്ചതിനേക്കാൾ വളരെ ഉയർന്നതാണെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്മിറ്റ്യൂട്ടിലെ ഗവേഷകനായ ഹാൻസ്-ഗുസ്താഫ് ലുങ്ഗൻ അഭിപ്രായപ്പെടുന്നു. ബാർസിലോന, ബോൺ, വുഹാൻ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലെ ആളുകൾക്കിടയിൽ രോഗപ്രതിരോധ ശേഷിയുള്ളവരുടെ എണ്ണം വർധിക്കുന്നതായും കണക്കുകൾ കാണിക്കുന്നു.

ശരീരത്തിലെ ടി സെല്ലുകളാണ് ഇത്തരം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലെ പ്രധാന കാരണം. നെതർലാൻഡ്സിൽ നിന്നുള്ള ഒരു പഠനത്തിൽ ടി സെല്ലുകൾ 20% സാംപിളുകളിൽ വൈറസിനോട് പ്രതികരിച്ചു. ജർമനിയിൽ 34%. സിംഗപ്പൂരിൽ 50%. ഗവേഷകർ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതും ടി സെല്ലുകളുടെ പ്രവർത്തനത്തെയാണ്. ഇവയുടെ പ്രവർത്തനം വർഷങ്ങളോളം നീണ്ടുനിൽക്കും.

യുഎസിലെ ബോണിലെ അഭയകേന്ദ്രത്തിൽ 147 രോഗബാധിതരായ താമസക്കാർ താമസിക്കാനുള്ള ഇടം പങ്കിട്ടിട്ടും വിർജീനിയ എന്നിവിടങ്ങളിലെ ആളുകളുണ്ടെങ്കിലും 96% പേരും ഉണ്ടായിരുന്നു, എന്നാൽ 88% പേർക്ക് രോഗലക്ഷണങ്ങളില്ല. അർക്കൻസാ, നോർത്ത് കാരലൈന, ഒഹായോ, ജയിലുകളിൽ 3277 രോഗബാധിതരായ രോഗലക്ഷണങ്ങളില്ലാത്തവരാണ്.

മുംബൈ ധാരാവിയിലെ ജനങ്ങൾ രോഗത്തെ ശക്തമായി ചെറുത്തു തോൽപ്പിക്കുന്ന വാർത്തയും ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, എപ്പോഴും പ്രതിരോധശേഷി മാത്രമാകില്ല, അജ്ഞാതമായ മറ്റു പല ഘടകങ്ങൾ കൊണ്ടും ഒരാൾക്ക്രോ ഗലക്ഷണമില്ലാത്ത അണുബാധ ഉണ്ടാകുമെന്ന കാര്യം മറക്കരുതെന്ന് അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗച്ചി പറയുന്നു.

കോവിഡിന്റെ ഇത്രനാൾ നീണ്ടുനിൽക്കുന്ന ആക്രമണം കൊണ്ട് ശരീരത്തിൽ സ്വാഭാവിക പ്രതിരോധ ശേഷി ഉണ്ടായി എന്ന നിഗമനത്തിലേക്ക് എത്താൻ ധതി അരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് രോഗം ഉണ്ടാകുമ്പോൾ രോഗത്തിന്റെ തീവൃത നിർണയിക്കാൻ ഒന്നിലധികം കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സാമൂഹിക അകലം, മുൻകരുതലുകൾ എന്നിവയിൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെ ഇത്കാ രണങ്ങൾ ഉണ്ടെന്നും അദ്ദേഹം മാസ്കിന്റെ ഉപയോഗം, മറ്റ്ശ ക്തിപ്പെടുത്തുന്നു.

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here