ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം

ഗുരുവായുർ ⬤ ഗുരുവായുർ ക്ഷേത്രത്തിൽ ആറു മാസം കൂടുമ്പോൾ നടക്കുന്ന ഊഴം ശാന്തിയേൽക്കൽ ചടങ്ങുകളെ സംബന്ധിച്ചുളള വിഷയങ്ങളിലാണ് തന്ത്രിയും ചെയർമാനുമായുളള തർക്കം ഉടലെടുത്തത്.

സാധാരണയായി ക്ഷേത്രത്തിൽ ഊഴം ശാന്തിയേൽക്കലിനു ക്ഷേത്രത്തിൽ തന്നെ പ്രവർത്തി ചെയ്തു വരുന്ന പതിമൂന്നു കീഴ്ശാന്തി കുടുംബങ്ങൾക്കാണ് പാരമ്പര്യ അവകാശം.

ഊഴമനുസരിച്ച് അതതു കീഴശാന്തി കുടുംബങ്ങളിലെ കാരണവന്മാർ യോഗ്യരായവരെ തെരഞ്ഞെടുത്ത് കൊടുക്കുകയാണ് പതിവ്. പിന്നീട് അവർ നിർദ്ദേശിക്കുന്ന വ്യക്തികളെ തന്ത്രി യോഗ്യത പരിശോധിച്ച് അതിൽ ബോധ്യപ്പെട്ടവരെ ശാന്തിക്കാരായി നിയമിക്കാൻ തന്ത്രി ക്ഷേത്രത്തിന്റെ ചുമതലയുളള മാനേജർക്ക് കത്തു നൽകുക ഏന്നതാണ് കാലങ്ങളായി നടന്നു വരുന്ന എർപ്പാട്. അവരെ പിന്നീട് ശാന്തിക്കാരായി ആറു മാസത്തേക്ക് നിയമിക്കുകയും ചെയ്യും. എന്നാൽ പതിവിനു വിപരീതമായി ദേവസ്വം ചെയർമാൻ ഇവരെ അഭിമുഖത്തിനു വിളിച്ചതാണ് തന്ത്രിയേ പ്രകോപിച്ചത്. ഇതിനെതിരെ തന്ത്രി അഡമിനിസ്റ്ററേറ്റർക്കു കത്തു നൽകി. അതിൽ വ്യക്തമായി തന്നെ തങ്ങൾക്ക് നിയമപരമായി ലഭിച്ച അധികാരവകാശങ്ങളിലേക്കുളള ചെയർമാന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിക്കുകയും, പ്രസതുത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അഭിമുഖം ഒഴിവാക്കി നിയമനം നടത്തുകയായിരുന്നു.

ഇതിനനുസൃതമായി കോവിഡ് മഹാമാരിയെ തുടർന്നു നിർത്തി വെച്ച ഉദയാസ്തമന പൂജയും, വിളക്കും നടത്തുവാൻ ഭരണസമിതിയിൽ പോലും ചർച്ച ചെയ്യുകയോ, തന്ത്രിയോട് ആലോചിക്കാതെയും ചെയർമാൻ എകപക്ഷീയമായി തീരുമാനം എടുത്തു ഇതിനെതിരെ തന്ത്രി രംഗത്തു വരികയും അതും ഉപേക്ഷിക്കാൻ നിർബന്ധിതനായി.

ഏറ്റുവും ഒടുവിൽ ഗുരുവായൂർ ദേവസ്വം ഔദ്ധ്യോഗികമായി പുറത്തിറക്കുന്ന പഞ്ചാംഗത്തിന്റെ പ്രകാശനം പോലും മറ്റു ഭരണസമിതിയംഗങ്ങളെ അറിയിക്കുക പോലും ചെയ്യാതെ സ്വന്തമായി പ്രകാശനം നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ അംഗങ്ങൾക്കു അമർഷമുളളതായി അറിയുന്നു. ഇതിനു മുൻപും ചെയർമാൻ എടുത്ത പല തെറ്റായ തീരുമാനങ്ങളും ഭരണസമിതി റദ്ദു ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ഗുരുവായുർ ദേവസ്വം നിയമം അനുസരിച്ച് ചെയർമാന് ഭരണസമിതി യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നതിനപ്പുറം മറ്റു നിയമപരമായി യാതോരു അധികാരങ്ങളുമില്ല. എന്നാൽ ഇപ്പോഴുളള ചെയർമാൻ – അഡമിനിസ്റ്ററേറ്റർ, തന്ത്രി മുതലായവരുടെ നിയമപരമായ അധികാരങ്ങളിൽ കടന്നു കയറി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് അതിക്രമം പ്രവർത്തിച്ചു വരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാണ് പല ഭക്തജന സംഘടനകളും വ്യക്തികളും അഭിപ്രായപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here