തിരുവനന്തപുരം ⬤ സ്വർണക്കടത്ത് കേസിന്റെ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം ദുബായിലേക്ക്. എൻഐഎ സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി നൽകി. ഒരു എസ്പി അടക്കം രണ്ടംഗ സംഘം ദുബായിലെത്തും. ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തിന് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ.

രണ്ട് ദിവസത്തിനുള്ളിൽ എൻഐഎ സംഘം ദുബായിലേക്ക് യാത്ര തിരിക്കും. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസം എൻഐഎ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എൻഐഎയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here