മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് സമാദരവും, സ്നേഹവന്ദനവും നൽകി.
മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് സമാദരവും, സ്നേഹവന്ദനവും നൽകി.

ഗുരുവായൂർ ⬤ ആചാര – അനുഷ്ഠാന – വാദ്യ കലകളുടെ ആചാര്യനും, ദേവീ സ്വരൂപ നിറ കോമരവുമായ ഗോപി വെളിച്ചപ്പാടിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച്, സ്മൃതി ദിനത്തിൽ പാനയോഗം തിരുവെങ്കിടം ഒരുക്കിയ വേദിയിൽ ഗുരുവായൂരിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും, ഗുരുസ്ഥാനീയരും, ആദ്ധ്യാത്മിക – സാംസ്ക്കാരിക – സാമൂഹ്യ നിറ വ്യക്തിത്വങ്ങളുമായ എ.വേണുഗോപാൽ, ജനു ഗുരുവായൂർ എന്നിവരെ സമാദരണം നൽകി സ്നേഹവന്ദനം നടത്തി.

ADVERTISEMENT

പാന യോഗത്തിൻ്റെ പതിനഞ്ചാം വാർഷിക ദിനം കൂടിയായ ആ വേളയിൽ തൈക്കാട് ദേവിദാസ വിലാസത്തിൽ പാനയോഗ സെക്രട്ടറിയും, വാദ്യ വിദ്വാനുമായ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽച്ചേർന്ന പ്രസ്തുത അനുസ്മരണ – സമാദരണ സദസ്സ് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറനാട്ട് ഉൽഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ ഉപഹാര സമർപ്പണം നിർവഹിച്ചു. കൃഷ്ണനാട്ടം വേഷം ആശാനും, പൊതു പ്രവർത്തകനുമായ മുരളി അകമ്പടി, കൃഷ്ണനാട്ടം കലാകാരന്മാരായി പത്താം ക്ലാസിൽ ഉന്നത വിജയം വരിച്ച കൃഷ്ണപ്രസാദ്, ഗോപീകൃഷ്ണൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. മാദ്ധ്യമ പ്രവർത്തകരായ വി.പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണിക്ഷ്ണൻ എന്നിവർ ആദര വ്യക്തിത്വങ്ങൾക്കു് പൊന്നാട ചാർത്തി സ്നേഹവന്ദനം നടത്തി. വാദ്യകലാകാരനും, സംഗീതജ്ഞനുമായ ഷൺമുഖൻ തെച്ചിയിൽ പ്രാർത്ഥനാലാപനം നടത്തി. ബാലൻ വാറനാട്ട്, ദേവീദാസൻ എടവന, പ്രീത മോഹനൻ, ശോഭാ ദാസൻ, കെ.നാരായണൻ നായർ, ശ്രുതി മുരളി എന്നിവർ അനുസ്മരണ – അനുമോദന പ്രസംഗങ്ങങ്ങളും, ആദര വ്യക്തിത്വങ്ങൾ മറുപടി പ്രസംഗങ്ങളും നടത്തി. നേരത്തെ ഗോപീ വെളിച്ചപ്പാടിൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനയോടെ സ്മരിച്ച്, വാദ്യകലാകാരൻ കല്ലൂർ ശങ്കരനും സ്മരണാജലി അർപ്പിച്ചാണ് ചടങ്ങിന് ആരംഭം കുറിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here