സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടുക്കിക്ക് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഇടുക്കിയിലും വയനാട്ടിലും അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഈ രണ്ട് ജില്ലകള്‍ക്ക് പുറമേ പാലക്കാട്, തൃശൂര്‍ എന്നി ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജില്ലകളില്‍ തിരുവനന്തപുരം ഒഴിച്ച് ബാക്കിയെല്ലായിടത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here