ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽ ഗുരുവായൂരിന് ഏറെ അഭിമാനം പകർന്ന് ജില്ലയിലെ തന്നെ മികച്ച അംഗീകാരം നേടിയ കുമാരി റുമൈസ ഫാത്തിമയ്ക്ക് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.
കവിയും, പ്രഭാഷകനും, ഗുരുശ്രേഷ്ഠനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി സ്നേഹവായ്പ് നേർന്നു് മംഗളപത്രമെമ്മെൻ്റോ ആലാപനം നടത്തി റുമൈസയ്ക്ക് നൽകി സമാദരണത്തിന് തുടക്കം കുറിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ചന്ദ്രൻ ചങ്കത്ത്, സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി എന്നിവർ ചേർന്ന് ഉപഹാര പൊന്നാട സമർപ്പണം നടത്തി. കെ.നന്ദകുമാർ ആദരപുഷ്പ്പവും, ജയറാം ആലക്കൽ മധുരവിതരണവും നിർവഹിച്ചു. കവിയും, രചയിതാവും ക്ലബ്ബ് സാരഥികളിലൊരാളുമായ രാജു പട്ടത്തയിലാണ് മനോഹരമായ മംഗളപത്രം രചിച്ചത്. ശശി വാറനാട്ട്, ജോതിദാസ് ഗുരുവായൂർ, ബാലൻ വാറനാട്ട്, ജിഷോ പുത്തൂർ, വിജയകുമാർ തെക്കുട്ട്, മുരളി അകമ്പടി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.