റണ്‍വേയുടെ കിഴക്കേ ചെരുവില്‍ 33 അടി താഴ്ചയിലേക്ക്, മുക്കൂട്ടിനടുത്ത ബെല്‍റ്റ് റോഡിനു സമീപത്തേക്ക് വിമാനം വന്‍ ശബ്ദത്തോടെ പതിച്ചപ്പോള്‍ ഉടന്‍ ഒടിയെത്തി രക്ഷാ പ്രവര്‍ത്തനത്തനം നടത്തിയ നാട്ടുകാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഫയര്‍ ഫോഴസും പൊലിസും എത്തുമ്പോഴേക്കും അവര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തകര്‍ന്നത് വിമാനമാണെന്നും ഏത് സമയത്തും തീപിടിച്ചേക്കാമെന്നുമുള്ള ഭീതികളൊന്നും അവരെ പിന്‍തിരിപ്പിച്ചില്ല. കൊറോണവൈറസും അവരെ പിതിരിപ്പിച്ചില്ല. തണുപ്പ് ശക്തമാക്കി കോരിച്ചെരിയുന്ന മഴയിലും തകര്‍ന്ന വിമാനത്തിന്റെ അപരിതമായ ഭാഗങ്ങളില്‍ പരിക്കേറ്റ് പിടഞ്ഞവരെ അവര്‍ എടുത്തു കിട്ടിയ വാഹനങ്ങളില്‍ അവര്‍ ആശുപത്രികളിലേക്കോടി; മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായുമായി. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഭീതിയിലായ കുട്ടികള്‍ക്ക് അവര്‍ സാന്ത്വനത്തിന്റെ, കരുതലിന്റെ കരസ്പര്‍ശമായി…
ഫയര്‍ഫോയ്‌സിനും പൊലിസിനുമൊപ്പം നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് 190 യാത്രക്കാരെ മണിക്കൂറുകള്‍ക്കകം പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇടുങ്ങിയവഴികളില്‍ ആംബുലന്‍സുകള്‍ക്ക് കടന്നു പോകാന്‍ അവര്‍ വഴിയൊരുക്കി. കൊണ്ടോട്ടിയിലെ ആശുപത്രികളിലും അവര്‍ സേവനങ്ങള്‍ എത്തിക്കാന്‍ മുന്നില്‍ നിന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here