കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരൻ എത്തി. പുലർച്ചെ രണ്ട് മണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം പുലർച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദർശിക്കുകയും നില വിലയിരുത്തുകയും ചെയ്യും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രി ഹെലികോപ്റ്റർ മാർഗം കരിപ്പൂരിലെത്തുമെന്നാണ് സൂചന. അപകടത്തിൽ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇരുവരും കണ്ടേക്കും.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.