ഗുരുവായൂർ നഗരസഭ16-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അനുമോദനം.
ഗുരുവായൂർ നഗരസഭ16-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അനുമോദനം.

ഗുരുവായൂർ ⬤ ഗുരുവായൂർ നഗരസഭ16-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്.എൽ.സി,
പ്ലസ്ടു, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വീടുകളിൽ പോയി ഉപഹാരം നൽകി അനുമോദിച്ചു, അതൊടൊപ്പം ദേശസ്നേഹം ഊട്ടി വളർത്തുനതിനും, പ്രചരിപ്പിക്കുന്നതിനും, മഹാത്മാഗാന്ധിജിയെ അടുത്തറിയുന്നതിനും വേണ്ടി “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എന്ന പുസ്തകം എല്ലാവർക്കും നൽകി.

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ബാലൻ വാറണാട് ഉൽഘാടനം ചെയ്തു, മുൻ നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഓ.കെ.ആർ.
മണികണ്ഠൻ അധ്യക്ഷനായിരുന്നു, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജദേവൻ ഉപഹാരവും, പുസ്തകവും നൽകി, വാർഡ് കമ്മിറ്റി നേതാക്കളായ ബാലചന്ദ്രൻ ചീരേടത്ത്,
കെ.കെ.രഞ്ജിത്ത്, വിബിൻ വലേങ്കര, അനി കൃഷ്ണൻകുട്ടി വിഷ്ണു ചാമുണ്ഡേശ്വരി, ജോർജ്പോൾ, എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here