പ്രഥമ ദേശഭക്തി ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. cinemasofindia.com എന്ന വെബ്സൈറ്റിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മേളയിൽ ആകെ 43 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ മാസം 21ന് മേള അവസാനിക്കും. ജി അരവിന്ദൻ്റെ ഉത്തരായനം, ടി അരവിന്ദൻ്റെ വന്ദേമാതരം, മേജർ രവിയുടെ മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന മലയാള ചിത്രങ്ങൾ. റിച്ചാർഡ് ആറ്റൻബൊറോ സംവിധാനം ചെയ്ത ഗാന്ധിയുടെ ജീവിതകഥയായ ‘ഗാന്ധി’, മണിരത്നത്തിൻ്റെ റോജ എന്നീ ചിത്രങ്ങളും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here