ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 1196 ആം ആണ്ട് പഞ്ചാംഗം 07/08/2020 വെള്ളിയാഴ്ച രാവിലെ 9.30ന് കിഴക്കേ നടയിൽ ദീപസ്തംഭത്തിനു സമീപം ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസിൽ നിന്ന് പ്രശസ്ഥ ജ്യോതിഷ വേദ പണ്ഡിതൻ ബ്രഹ്മശ്രീ രാമൻ അക്കിത്തിരിപ്പാട് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

ലളിതമായ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി, ഡെ.അഡ്മിനിസ്ട്രേറ്റർ ശങ്കർ, പബ്ലിക്കേഷൻ മാനേജർ ഗീത, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷേത്രം കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിലും, പടിഞ്ഞാറേ നടയിലെ കൗണ്ടറിലും 56/- രൂപ വിലയ്ക്ക് കിട്ടും. തപാൽ മാർഗം സ്പീഡ് പോസ്റ്റ് ആയി 111/- രൂപയ്ക്കും ലഭ്യമാണ്. വിലാസം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം പബ്ലിക്കേഷൻ, ഗുരുവായൂർ 680101.

phots by Unni Bhavana www.bhavanastudio.com

LEAVE A REPLY

Please enter your comment!
Please enter your name here