Photo by Mohandas Guruvayur

ഗുരുവായൂര്‍ ⬤ ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. 4,31,48,775 രൂപയും 2,479,900 ഗ്രാം സ്വര്‍ണവും 27 കിലോ വെള്ളിയും ലഭിച്ചു. മാര്‍ച്ചില്‍ ഉത്സവം കഴിഞ്ഞ ഉടന്‍ തന്നെ കോവിഡിന്‍റെ ഭാഗമായ ലോക്ഡൌണ്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 25 ന് ആരംഭിച്ച എണ്ണൽ ജൂണില്‍ അഞ്ചു ദിവസവും ജൂലെയില്‍ 22 ദിവസവും, ആഗസ്റ്റ് മാസത്തില്‍ 3,4,5,6,7 എന്നീ തിയ്യതികളിലുമാണ് ഭണ്ഡാരം എണ്ണൽ നടന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് എട്ട് ബാങ്ക് ജീവനക്കാരും എട്ട് ദേവസ്വം പെന്‍ഷനേഴ്സും അടക്കം 16 പേർ മാത്രമാണ് ഭണ്ടാരം എണ്ണാൻ പങ്കെടുത്തത്.

അത് കൊണ്ടാണ് എണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ഇത്രയും കാലതാമസം വന്നത്. ഇതിന് മുമ്പ് ഫെബ്രുവരി 15 നായിരുന്നു ഭണ്ഡാരം തുറന്ന്‍ എണ്ണിയത്‌. ഇത്തവണയും നിരോധിച്ച നോട്ടുകള്‍ ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു. ആയിരത്തിന്റെ 21 നോട്ടുകളും അഞ്ഞൂറിന്റെ 112 നോട്ടുകളും അടക്കം 77,000 രൂപയുടെ നിരോധിത നോട്ടുകള്‍ ആണ് ലഭിച്ചത്. കനാറ ബാങ്കിനായിരുന്നു എണ്ണല്‍ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here