ഗുരുവായൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ 185 റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിന് അഭിമാനം പകർന്ന റുമൈസ ഫാത്തിമയ്ക്ക് മഹിളാ കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയ് അദ്ധ്യക്ഷയായി. നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ ഉൽഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. പ്രമീള ശിവശങ്കരൻ, ദീപ വിജയകുമാർ, സുജാത സുഭാഷ് എന്നിവർ സംബന്ധിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here