കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൈലറ്റടക്കം പൊലിഞ്ഞത് 14 പേരുടെ ജീവനെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റിരുന്ന സഹപൈലറ്റും മരിച്ചതായാണ് വിവരം. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില അതീവ ഗുരുതരമാണ്
ജീവനക്കാരടക്കം 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 കുട്ടികളുമുണ്ടായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മേഴ്സി ആശുപത്രിയിലും മിംസിലും കൊണ്ടുപോയിട്ടുണ്ട്. ഷാര്‍ജയിലും ദുബായിലും ഹെല്പ് സെന്ററുകള്‍ സ്ഥാപിക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ അനുശോചിച്ചു.