കോഴിക്കോട് : കരിപ്പൂരിലേത് രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമെന്ന് പ്രാഥമിക നിഗമനം. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലും. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ട്.

യാത്രക്കാര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ക്രാഷ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here