ചാവക്കാട് ⬤ എ.സി. ഹനീഫയുടെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് തിരുവത്ര മേഘല കോൺഗ്രസ്സ് കൂട്ടായ്മ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഹനീഫയുടെ വസതിയിൽ (കൊലചെയ്യപ്പെട്ട സ്ഥലത്ത് ) വെച്ച് നടന്ന അനുസ്മരണ സദസ്സ് യു.ഡി. എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി എസ്. എസ്. എൽ. സി -പ്ലസ് 2 പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഹനീഫ സ്മാരക വിദ്യാഭ്യാസപുരസ്കാരംനല്കി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി. ഷാനവാസ്, ഫിറോസ് പി തൈ പറമ്പിൽ, ആന്റോ തോമസ്,ടി. എച്ച്. റഹീം,എ.സി. സറൂക്ക്, പി. കെ കബീർ, വി. മുഹമ്മദ് ഖൈസ്, നവാസ് തെക്കുംപുറം, റിഷി ലാസർ, എ.സി. ഉമ്മർ എന്നിവർ സംസാരിച്ചു.