മുൻ വിദേശകാര്യ മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായിരുന്ന സുഷമാ സ്വരാജ് ജി ഓർമയായിട്ട് ഇന്ന് ഒരു വ‍ർഷം തികയുന്നു. മികച്ച പൊതുപ്രവർത്തക, പാർലമെന്റേറിയൻ, നയതന്ത്ര വിദഗ്ധ തുടങ്ങി നിരവധി വിശേഷണങ്ങൾക്കുമപ്പുറം ഭാരതത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ മഹനീയ വ്യക്തിത്വമായിരുന്നു സുഷമാജി. ആ പുണ്യാത്മാവിന്റെ ഓർമകൾക്കുമുന്നിൽ പ്രണാമംഒന്നാം മോദി സർക്കാരിൽ വിദേശ കാര്യമന്ത്രിയെന്ന നിലയിൽ തിളങ്ങുന്ന പ്രകടനമാണ് സുഷമാജി കാഴ്ചവെച്ചത്. വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം തുടർന്നപ്പോഴും ചില സുപ്രധാന ഘട്ടങ്ങളിൽ നിർണായക നിലപാടുകൾ എടുക്കാനും മറന്നില്ല. സുഷമാജി തെളിച്ച വഴിയിലൂടെയാണ്, ആ പ്രവ‍ർത്തനങ്ങളുടെ തുടർച്ചയാണ് രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ വകുപ്പ് തുടരുന്നത്. ആ ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമാണ് രാജ്യത്തെ പല നി‍ർണായക ഘട്ടങ്ങളിലും തലയു‍യർത്തിപ്പിടിച്ച് നിൽക്കാൻ പ്രാപ്തമാക്കിയത്.ജമ്മു കാശ്മീരിനുളള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ് കേന്ദ്ര നിയമങ്ങൾ ബാധകമാക്കിയ സുപ്രധാന ബിൽ അവതരിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സുഷമാജിയുടെ ആരോഗ്യ നില മോശമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. നരേന്ദ്രമോദി സർക്കാ‍ർ കൈക്കൊണ്ട ആർജവത്തോടെയുള്ള തീരുമാനത്തെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആശുപത്രിക്കിടക്കയിൽ നിന്ന് അഭിനന്ദിക്കാനും സുഷമാജി മറന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിനിടയിലും സർക്കാർ സ്വീകരിച്ച ഐതിഹാസിക തീരുമാനം തന്നെയായിരുന്നു ആ മനസു നിറയെ. പ്രിയ സുഷമാജി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here