കോറൻ്റൈൻ ആവശ്യകത – മുന്നറിയിപ്പുമായി “ഇടം”; ഷോർട്ട് ഫിലിമുമായി ഫൈസൽ ഷെരീഫ്.

ഗുരുവായൂർ: കോവിഡ് 19 ലോക് ഡൗണിൽ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫൈസൽ ഷെരീഫ് സംവിധാനം നിർവ്വഹിച്ച LOCK DOWN ERA എന്ന ഷോർട്ട് ഫിലീമിന് ശേഷം ആംസ്റ്റഡ് പ്രൊഡക്ഷൻസ് ൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഇടം എന്ന ഷോർട്ട് ഫിലിം, ഈ കാലഘട്ടത്തിൻ്റെ മറ്റൊരു സാമൂഹിക വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ADVERTISEMENT

ഈ കോവിസ് 19 സാഹചര്യത്തിലെ വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയമായിട്ടാണ് ഫൈസൽ ഷെരീഫ് ഇത്തവണയും എത്തിയിരിക്കുന്നത്. അന്യനാട്ടിൽ നിന്ന് വരുന്നവർ സർക്കാരിൻ്റെ കോവിസ് മാനദണ്ഡങ്ങൾ പാലിക്കാതെ, കോറൻ്റൈനിൽ ഇരിക്കാതെ ഒളിച്ചു നടക്കുന്നതും അവർക്കു കൂട്ടുനിൽക്കുന്നവരുടെ പ്രശ്‌നങ്ങളിലേക്ക് ഇടം വിരൽ ചൂണ്ടുന്നു. ഏറെ കാലിക പ്രസക്തിയുള്ള ഈ വിഷയം സ്വന്തം വീടുകളിൽ ഉണ്ടാക്കുന്ന അപകടങ്ങളും ചിത്രം വ്യക്തമാക്കുന്നു. വയനാട് പശ്ചാതലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലീമിൻ്റെ ദൃശ്യഭംഗി എടുത്തു പറയേണ്ടയിരിക്കുന്നു.

വയനാട് ജില്ലാ കളക്ടർ ഡോ. അഥീല ഐ എ എസ് അതേ പധവിയിൽ തന്നെ മുഖ്യ കഥാപാത്രമായിരിക്കുന്ന ചിത്രത്തിൽ ഡോ. നിമ്മി അലക്സാണ്ടർ, സുബൈർ ഹിറ, ദിലീപ് വലിയറ തുടങ്ങിയവരും രാഹുൽ മുഖ്യ കഥാപാത്രമായും അഭിനയിച്ചിരിക്കുന്നു.

സംവിധായകൻ ഫൈസൽ ഷെരീഫ് തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നതും ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. കാമറയിൽ സഹായിയായി അദ്വൈത് എൻ എസ് , എഡിറ്റിങ്ങ് ഡിജി ജോസ്, ആർട്ട് നയീം യൂബി, ഗ്രാഫിക്സ് വിമൽ കെ വേലായുധൻ എന്നിവരാണ് “ഇട”ത്തിൻ്റെ അണിയറ പ്രവർത്തകർ.

COMMENT ON NEWS

Please enter your comment!
Please enter your name here