സിവിൽ സർവ്വീസ് പരീക്ഷയിലെ ഗുരുവായൂരിൻ്റെ അഭിമാനത്തിന് നഗരസഭയുടെ അനുമോദനം

ഗുരുവായൂർ ⬤ സിവിൽ സർവ്വീസ് പരീക്ഷയിൽ 185 മത് റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ കാരക്കാട് ആർ വി അബ്ദുൾ ലത്തീഫ് – സക്കീന ദമ്പതികളുടെ മകൾ റുമൈസ് ലത്തീഫിനെ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ വസതിയിലെത്തി അനുമോദിച്ചു.
ആദ്യ പരിശ്രമത്തിൽ തന്നെ മികച്ച റാങ്കിംങ് കരസ്ഥമാക്കിയ റുമൈസിന്റെ നേട്ടം ഗുരുവായൂരിനാകെ അഭിമാനമാണ്.
പാവറട്ടി സർ സയ്യദ് ഇംഗ്ലീഷ് സ്കൂളിൾ , ഐ ഇ എസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പള്ളി എന്നിവിടങ്ങളിലെ വിദ്യഭ്യാസത്തിന് ശേഷം ചെന്നൈ സ്റ്റെല്ല മേരിസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി തിരുവനന്തപുരം ഐ ലേൺസ് അക്കാദമിയിലാണ് സിവിൽ സർവ്വീസ് പരിശീലനം നടത്തിയത് .
പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിൽ സജീവമാണ് ദേശീയ തലത്തിൽ വരെ പുരസ്കാരം നേടിയിട്ടുണ്ട്. എൽ എൽ ബി ബിരുദധാരിയായ മുഹമ്മദ് സിയാദ് സഹോദരനാണ്. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, കൗൺസിലർമാരായ ആർ വി അബ്ദുൾ മജീദ്, രതി ജനാർദ്ദനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here