റുമൈസക്ക് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻകുട്ടിയുടെ ഉപഹാരം; ഉമ്മൻ ചാണ്ടിയും വി.എം. സുധീരനും ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ചു.
ഗുരുവായൂർ: സിവിൽ സർവീസ് പരീക്ഷയിൽ
നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ നാടിന്റെ അഭിമാനമായി മാറിയ
ആർ.വി.റുമൈസ ഫാത്തിമക്ക്
കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി സ്നേഹോപഹാരം നൽകി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഡീയോ കാൾ വഴി അഭിനന്ദിച്ചു. ഭാവി ജീവിതത്തിൽ കൂടുതൽ ശോഭനകരമായ വിജയങ്ങൾ ഉണ്ടാവട്ടെ എന്ന് ഉമ്മൻ ചാണ്ടി അനുമോദനത്തിൽ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും റുമൈസയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ബാലൻ വാറണാട്ട്, കെ.വി. ഷാനവാസ്, കെ.പി. എ. റഷീദ്, ആന്റോ തോമസ്, വി.കെ. സുജിത്ത്, അനിൽകുമാർ ചിറക്കൽ, ശൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, എ. പി. ജവഹർ എന്നിവർ സന്നിഹിതരായിരുന്നു.