ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് ആശസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഭഗവാന്‍ രാമന്റെ അനുഗ്രഹം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റുമെന്ന് കെജരിവാള്‍ പറഞ്ഞു.’ഭൂമി പൂജാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നതായി കെജരിവാള്‍ ട്വീറ്റില്‍ പറഞ്ഞു. ഭഗവാന്‍ രാമന്‍ നമ്മെ അനുഗ്രഹിക്കട്ടെ. രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും നിരക്ഷരതയെയും ഇല്ലാതാക്കാനാവും. ഇന്ത്യയെ ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാക്കാനാവും. വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാവുമെന്ന് കെജരിവാള്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here