”തിരുവെങ്കിടം പാനയോഗം” മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് സമാദരം.

ഗുരുവായൂർ ⬤ ‘ആചാര -അനുഷ്ഠാന, വാദ്യകലകളുടെ ആചാര്യനും ദേവീ സ്വരൂപ സർവസ്വ കോമരവുമായിരുന്ന ഗോപി വെളിച്ചപ്പാടിൻ്റെ 19ാoചരമവാർഷിക ദിനമായ ആഗസ്റ്റ് 7ന് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അനുസ്മരണ വേദിയിൽ ഗുരുവായൂരിലെ മുതിർന്ന മാദ്ധ്യമ ഗുരുശ്രേഷ്ഠന്മാരും, ആദ്ധ്യാത്മിക, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിയ്ക്കുകയും, മികവുറ്റ സംഘാടകരും, പ്രഭാഷകരുമായി സമസ്ത മേഖലകളിലും, വേദികളിലും ഇന്നും കർമ്മനിരതയോടെ ഗുരുവായൂരിൻ്റെ മനം കവർന്ന് കർമ്മോത്സുകതയോടെ മുന്നോട്ട് പ്രയാണം തുടരുകയും ചെയ്ത് പോരുന്ന , ഗോപി വെളിച്ചപ്പാടുമായി എക്കാലവും ആത്മബന്ധം പുലർത്തി പോന്നിരുന്ന സർവശ്രീ.എ.വേണുഗോപാൽ, ജനു ഗുരുവായൂർ എന്നിവരെ സ്നേഹാദരം നൽകി സമാദരിയ്ക്കുന്നു.

ADVERTISEMENT

തദവസരത്തിൽ ഗുരുവായൂർ കലാനിലയം കൃഷ്ണനാട്ടം വേഷം ആശാനായി സ്ഥാനീയനായ മാതൃകാ പൊതുപ്രവർത്തകൻ കൂടിയായ ശ്രീ.മുരളി അകമ്പടി, കൃഷ്ണനാട്ടം കലാകാരന്മാരായി പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പാനയോഗം കുടുംബാംഗങ്ങൾ കൂടിയായ കൃഷ്ണപ്രസാദ്, ഗോപീകൃഷ്ണൻ എന്നിവരേയും വേദിയിൽ അനുമോദിയ്ക്കുന്നതുമാണ്. പാന യോഗത്തിൻ്റെ പതിനഞ്ചാം വാർഷിക ദിനം കൂടിയായ.7-8-2020. വെള്ളിയാഴ്ച്ച.കൊവിഡിൻ്റെ നിയന്ത്രണങ്ങൾക്ക് അനുബന്ധമായി ലളിതമായി അന്നേ ദിവസം ഉച്ചതിരിഞ്ഞു് 3 .30 ന് തൈക്കാട് പള്ളി റോഡ് കേനാടത്ത് നഗറിൽ ദേവീദാസ വിലാസത്തിലാണ് അനുസ്മരണവും, സമാദരണവും നടത്തപ്പെടുകയെന്ന് പാനയോഗം ഭാരവാഹികളായ ശശി വാറനാട്ട്, ഗുരുവായൂർ ജയപ്രകാശ്, ദാസൻ എടവന, ബാലൻ വാറനാട്ട്, ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത് എന്നിവർ അറിയിച്ച് കൊള്ളുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here