ഗുരുവായൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ 185 റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൽ നേട്ടം എത്തിച്ച ജില്ലയിലെ തന്നെ അഭിമാനതാരമായി മാറിയ കുമാരി റൂമൈസ ഫാത്തിമയെ ഗുരുവായുരിലെ വസതിയിൽ എത്തി ടി.എൻ.പ്രതാപൻ എം.പി ഉപഹാരവും, പൊന്നാടയും നൽകി ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. റഷീദും ഉപഹാര സമർപ്പണം നടത്തി. യൂ ഡി എഫ് – കോൺഗ്രസ്സ് സാരഥികളായ സി.എച്ച്. റഷീദ്, ബാലൻ വാറനാട്ട്, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ, കെ.പി.എ.റഷീദ്, പി.കെ.രാജേഷ് ബാബു, ആർ.വി.അബ്ദുൾ റഹിം, എ.എം. ജവഹർ, അരവിന്ദൻ കോങ്ങാട്ടിൽ, സി. കൃഷ്ണകുമാർ, ആർ.വി.ജലീൽ, സി.എസ്.സൂരജ്, കെ വിശ്വനാഥമേനോൻ ,പ്രേംകുമാർ ജി.മേനോൻ, നൗഷാദ് കാരക്കാട്, ആർ.കെ ഇഖ്ബാൽ എന്നിവർ സമാദരത്തിൽ പങ്കാളികളായി.

നേരത്തെ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകരും ഫാത്തിമയ്ക്ക് അഭിനന്ദനങ്ങൾ നേർന്നിരുന്നു.