ഗുരുവായൂരില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.
ഗുരുവായൂർ ⬤ ഗുരുവായൂരില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കാരക്കാട് ചാണാശേരി ഭാസ്കരന്റെ വീടിനാണ് കേട്പാട് പറ്റിയത്. അയല്‍വാസിയായ ഗീത നിവാസില്‍ മണിക്കുട്ടന്റെ വീട്ടുവളപ്പിലെ തെങ്ങാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കടഭാഗം ഒടിഞ്ഞ് വീണത്. ഭാസ്കരന്റെ വീടിന് മുകളിലിട്ട ഇരുമ്പ് ഷീറ്റ് പൂര്‍ണമായി തകര്‍ന്നു. ചുമരുകള്‍ക്ക് വിള്ളലും സംഭവിച്ചു. മണിക്കുട്ടന്റെ വീട്ടിലെ കിണറിനും സ്ലാബ് മതിലിനും കേട്പാട് സംഭവിച്ചിട്ടുണ്ട്. മേഖലയില്‍ പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധവും തകരാറിലായി.