ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. പാട്ടുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

74 വയസായ എസ്പിബി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കൊവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

എസ് പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ..

വീട്ടിൽ നിരീക്ഷണത്തിലിരിക്കാമായിരുന്നിട്ടും വീട്ടുകാരുടെ ആരോഗ്യത്തിൽ ശ്രദ്ധയുള്ളതിനാൽ ആണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്ന് അദ്ദേഹം പറഞ്ഞു. ‘ജലദോഷവും പനിയും മാത്രമാണുള്ളത്. വേറെ കുഴപ്പമൊന്നും ഇല്ല. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. മരുന്നുകൾ കൃത്യമായി കഴിക്കാനും വിശ്രമത്തിനും വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. എല്ലാവരും അസുഖത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്, എല്ലാവർക്കും നന്ദി, സുഖമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/SPB/

LEAVE A REPLY

Please enter your comment!
Please enter your name here