സിവിൽ സർവീസ് പരീക്ഷയിൽ ഗുരുവായൂരിൻ്റെ അഭിമാനമായി റുമൈസ ഫാത്തിമ
ഗുരുവായൂർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗുരുവായൂരിലെ റുമൈസ ഫാത്തിമക്ക് വിജയതിളക്കം. കാരക്കാട് പുത്തന്‍പുരയില്‍ ആര് വി അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആര് വി റുമൈസ ഫാത്തിമയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185 റാങ്ക് കരസ്ഥമാക്കിയത്. ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് ധന തത്വശാസ്ത്രത്തില്‍ ബിരുദം നേടിയ റുമൈസ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ ഈ മിടുക്കിക്ക് സാധിച്ചു. പാവറട്ടി സര് സെയ്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ഐ ഇ എസ് പബ്ലിക് സ്കൂള്‍ ചിറ്റിലപ്പള്ളി എന്നിവിടങ്ങിളില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. റെയില്‍വെ കോണ്ട്രാക്റ്ററും, ഇന്ദ്രനീലം ബില്‍ഡര്‍സ് ഡയര്ക്ടറുമാണ് പിതാവ് ആര് വി അബ്ദുള്‍ ലത്തീഫ്, മാതാവ് വി കെ സക്കീന, അഡ്വ. സിയാദ്, ഡോ. സാദിയ എന്നിവര്‍ സഹോദരങ്ങളാണ്.