ആനപ്രേമി പ്രസിഡൻ്റിന് ഗജരാജൻ പത്മനാൻ്റെ ചിത്രങ്ങൾ നൽകി ആനപ്രേമികൾ.

ഗുരുവായൂർ: ആനപ്രേമികൾ കൂടിയായ ചിത്രകാരന്മാർ ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ചിത്രം വരച്ച് ആനപ്രേമി സംഘത്തിന്റെ പ്രസിഡന്റിന് നൽകി.
ചിത്രകലയിൽ ശ്രദ്ധേയമായ പല പരീക്ഷണങ്ങളും നടത്തി ശ്രദ്ധിക്കപ്പെട്ട ഗുരുവായൂർ മാണിക്ക്യത്ത്പടി രതീഷ് ബാലാമണിയും. പുത്തം മ്പല്ലി കോറോട്ട് പ്രേമദാസ് – ഗീത ദമ്പതികളുടെ രണ്ടാമത്തെ മകൻ പ്ലസ് 2 വിദ്യാർത്ഥിയുമായ ഗോവിന്ദദാസ് ( ഹരിക്കുട്ടൻ ) എന്നീ രണ്ട് കലാകാരന്മാരാണ് ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രത്യക്ഷ ഗുരുവായൂരപ്പൻ എന്ന് വിശേഷിപ്പിക്കുന്ന ഗജരത്നം പത്മനാഭന്റെ ചിത്രങ്ങൾ വരച്ച് ആനപ്രേമി സംഘം പ്രസിഡന്റ് ശ്രീ കെ.പി ഉദയന് സമ്മാനമായി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here