സത്യാഗ്രഹ ജനപ്രതിനിധികൾക്ക് ഐക്യദാർഢ്യവുമായി ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ.

ഗുരുവായൂർ ⬤ കള്ളക്കടത്തിനും, രാജദ്രോഹത്തിനും വരെ കുടപിടിയ്ക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ, പിൻവാതിൽ നിയമനങ്ങൾ കൊണ്ടു് പൊറുതിമുട്ടിയ്ക്കുന്ന ജനവഞ്ചനയ്ക്കെതിരെ, അഴിമതിയിൽ മുങ്ങിക്കുളിച്ച ദുർഭരണത്തിനെതിരെ സംസ്ഥാനത്തുടനീളം യൂ. ഡി.എഫ്.എം.എൽ.എമാർ, എം.പിമാർ അവരവരുടെ ഓഫീസുകളിലും, ഭവനങ്ങളിലും, ഒപ്പം ചേർന്ന് യൂ ഡി എഫ് നേതാക്കളും ഇന്ന് നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവും, പിൻതുണയും പ്രഖ്യാപിച്ച് കൊണ്ടു് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകരുംഭവനങ്ങളിലും, ഓഫിസിലുകളിലും, പരിസരങ്ങളിലായി സത്യാഗ്രഹം നടത്തി പങ്ക് ച്ചേർന്നു.

ADVERTISEMENT

മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഓൺലൈനിലൂടെ ഉൽഘാടന കർമ്മം നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.ഒ.കെ.ആർ.മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, എം.കെ.ബാലകൃഷ്ണൻ, ശ്രീദേവി ബാലൻ, മേഴ്സി ജോയ്, പ്രമീള ശിവശങ്കരൻ, വീനീത, കെ.സി, വി.കെ.സുജിത്ത്, പി.കെ ജോർജ് അരവിന്ദൻ കോങ്ങാട്ടിൽ, പി.കെ.രാജേഷ് ബാബു, പി.കെ.ഷനോജ്, എ.എം ജവഹർ, ഷാഫിറലി മുഹമ്മദ്, ജോയ് തോമാസ് ,അഷറഫ് കൊളാടി,ബഷീർ കുന്നിയ്ക്കൽ,, എൽ.സുജിത്ത്, സി.കെ.ഡേവിസ്, ആരിഫ് മാണിക്കത്ത് പടി,ഹൂമയൂൺ കബീർ, സി.ജെ.റെയ്മണ്ട്, നവീൻ മാധവശ്ശേരി ,സിൻറ്റോ തോമാസ്, പി.കെ.ബിജു, വി.കെ. വിനു, സി.കെ ജോസ്, ജാഫർ തൈക്കാട് എന്നിവർ വിവിധ ഇടങ്ങളിൽ പരിപാടിയ്ക്ക് നേതൃത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here