ഗുരുവായൂർ : സ്വന്തമായി കുറഞ്ഞ ചിലവിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ച തരംഗിണി ലൈററ് ആൻറ്റ് സൗണ്ട് ഉടമ ഷാജൻ്റെ മകൻ ഷാരോണിനെ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ അഭിലാഷ് വി ചന്ദ്രൻ ആദരിച്ചു. നേരത്തെ തന്നെ കരകൗശല വസ്തുക്കളും ജനോപകാരപ്രദമായ പുല്ല് വെട്ടി യന്ത്രം നിർമ്മിച്ചും, വിവിധ തലങ്ങളിൽ ഷാരോൺ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അത്തരത്തിലൊരു വൻ ശേഖരം പാലുവായ് സെൻ്റ് ഫ്രാൻസീസ് സ്ക്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷാരോൺൻ്റെ പക്കലുണ്ട്.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.