ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെയും, വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും സംയുക്താഭിമുഖ്യ ത്തിൽ സംസ്കൃത ദിനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ സംവിധായകൻ ഡോ. വിജീഷ് മണിയെ ആദരിച്ചു.

ADVERTISEMENT

“നമോ” എന്ന സംസ്കൃത ചലച്ചിത്രം സംവിധാനം ചെയ്തു സംസ്കൃതത്തെ ജനകീയമാക്കുന്നതിനു ശ്രമിച്ച ഗുരുവായൂർ നിവാസിയാണ് ഡോ. വിജീഷ് മണി.
കൃഷ്ണ-കുചേല കഥ പറയുന്ന സംസ്കൃത ചിത്രത്തിൽ നായകവേഷത്തിൽ ജയറാം ആണ് കുചേലനായി വേഷമിടുന്നത്.

ഇത്തരത്തിൽ സംസ്കൃത ഭാഷയെ ജനമദ്ധ്യ ത്തിലെത്തിക്കുന്നതിനു തന്റെ സിനിമാമാധ്യമം സ്വീകരിച്ച ഡോ. വിജീഷ് മണിയെ,ഓഗസ്റ്റ് 3 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഗുരുവായൂർ പൈതൃകം ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. എം. രതി ടീച്ചർ ഉപഹാരം നൽകി ആദരിച്ചു.വാർഡ് കൗൺസിലർ ശ്രീമതി ശോഭ ഹരിനാരായണൻ പൊന്നാട അണിയിച്ചു

നടൻ ജയറാം ചടങ്ങിൽ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു.

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അദ്ധ്യക്ഷനായിരുന്നു. വിശ്വസംസ്കൃത പ്രതിഷ്ഠാൻ സംസ്ഥാന പ്രചാര പ്രമുഖ് രമേഷ് കേച്ചേരി, താലൂക് പ്രസിഡന്റ്‌ കെ. കെ. ചന്ദ്രൻ, പൈതൃകം ഭഗവദ് ഗീത പഠന സമിതി ചെയർമാൻ ഐ. പി. രാമചന്ദ്രൻ, സെക്രട്ടറി മധു. കെ. നായർ, കൺവീനർ ശ്രീകുമാർ. പി. നായർ, കെ. സുഗതൻ, മുരളി അകമ്പടി, രാജേഷ് ഒ. വി. ഉണ്ണികൃഷ്ണൻ കലാനിലയം, കുമാരി ലയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here