ഗുരുവായൂർ: നഗരസഭാ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിൽ നിന്നും ടി.എൻ. പ്രതാപൻ എം.പി യെ ഒഴിവാക്കിയതിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ പ്രതിഷേധിച്ചു. വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ, കോൺഗ്രസ് അംഗം ഒ. കെ, ആർ. മണികണ്ഠൻ, മുസ്ലിം ലീഗ് അംഗം ആർ. എ. അബൂബക്കർ എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ഉദ്ഘാടനം ചർച്ച ചെയ്യാതെയാണ് നേരത്തെ നോട്ടീസ് തയ്യാറാക്കിയത്. പ്രോട്ടോക്കോൾ പ്രകാരം സ്ഥലം എം.പിയെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കേണ്ടതായിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എം. പിയെ ചടങ്ങിലേക്ക് ക്ഷണിക്കാതെ അവഹേളിക്കുകയായിരുന്നെന്നും തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കാണിച്ച് മൂന്നംഗങ്ങളും ഹെൽത്ത് സെന്റർ സൂപ്രണ്ടിന്
കത്ത് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here