ഗുരുവായൂർ: ഗുരുവായൂർ സംസ്കൃത അക്കാദമി സംസ്കൃത ദിനാചരണം
ശ്രാവണ പൂർണിമ സംസ്കൃത ദിനം വളരെ വിപുലമായി ആചരിച്ചു. സംസ്കൃത സപ്താഹത്തിൻ്റെ ഉദ്ഘാടനം ഫേയ്സ്ബുക്ക് പേജിലൂടെ ഡോ.ബലദേവാനന്ദസാഗർ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ഫേയ്സ്ബുക്ക് പേജിലൂടെ പ്രഭാഷണങ്ങൾ നടക്കുന്നു. സംസ്ക്യത ദിനമായ ശ്രാവണ പൂർണിമാദിനത്തിൽ നമോ സിനിമയുടെ ഡയറക്ടർ ഡോ.വിജീഷ് മണിയെ ആദരിച്ചു. സംസ്കൃത അക്കാദമിയുടെ നേതൃത്വത്തിൽ പദ്മനാഭൻ ഗുരുവായൂർ, അനൂപ് ശർമ്മ , ജയകൃഷ്ണൻ . സി.പി., ശാസ്ത്ര ശർമ്മൻ എസ്, സ്മിത ടീച്ചർ എന്നിവർ വീട്ടിൽ ചെന്നാണ് ആദരിച്ചത്. സംസ്ക്യത സപ്താഹത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വാൽമീകി രാമായണ മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here