ചെന്നൈ : അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. വരും ദിവസങ്ങളില്‍ കേരളം, വാല്‍പാറ, നീലഗിരി, കുടക് ബെല്‍റ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് പകുതി വരെ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ പെയ്യും. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ടുവരെ അതിശക്തമായ മഴയുണ്ടാകുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 2018,2019 വർഷങ്ങളുടെ ആദ്യപകുതിയിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയാണ് ലഭിച്ചത്. പല പ്രദേശത്തും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും വളരെ അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here