വടക്കേകാട്: വടക്കേകാട് പഞ്ചായത്ത് ബിജെപി, കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ സമൃദ്ധി കാർഷിക മുന്നോറ്റ പദ്ധതി 6 ആം ഘട്ടം ആരംഭിച്ചു. ബിജെ പി ഗുരുവായൂർ നിയോജക മണ്ഡലം ജന.സെക്രട്ടി വാസുദേവൻ മാസ്റ്ററു കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് ബാബു തൊഴിയൂർ നിർവ്വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി കെ .ആർ .അനീഷ് മാസ്റ്റർ ,സുഭാഷ് വെങ്ങളത്ത് ,ജിതേഷ് വൈലത്തൂർ ,രതീഷ് തെക്കും തല എന്നിവർ പങ്കെടുത്തു. പുതിയ ഭൂമികളിൽ പുതിയ കർഷക സമൂഹം’, സാമ്പ്രദായിക കൃഷികളും കർഷകരും ഇടങ്ങളും മുൻപേ ഉള്ളതുപോലെ തന്നെ തുടരട്ടെ, എത്ര ഏക്കർ അല്ല മറിച്ച് പഞ്ചായത്ത് മുഴുവൻ എന്നതാണ് ലക്ഷ്യം, അതിനായി മുഴുവൻ ഭൂമിയും കൃഷിചെയ്യാൻ തയ്യാറാക്കുക, കൃഷിയിലെ റിസ്ക് സമൂഹം ഏറ്റെടുക്കുക എന്നീ ആശയങ്ങൾ മുൻനിർത്തിയും
കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയം പ്രേരണയായും “സമൃദ്ധി”
കാർഷിക മുന്നേറ്റത്തിലേക്കൊരു ചുവടുവെപ്പ് അഞ്ഞൂർ നമ്പീശൻപടിക്കു സമീപം ശ്രീപർണ്ണത്തിൽ അനൂപ് ശിവദാസൻ്റെയും ,സനൂപ് ശിവദാസൻ്റെയും 50 സെൻ്റിലാണ് കൃഷി ആരംഭിച്ചത് (മഞ്ഞൾ ,ഇഞ്ചി,) എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ തുടങ്ങിയത്. തുടർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 6 ൽപ്പരം സ്ഥലങ്ങളിലും ഇതിനകം കൃഷി ആരംഭിച്ചിട്ടുണ്ട്. ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന തത്വം അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here