ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെയും, വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും സംയുക്താഭിമുഖ്യ ത്തിൽ സംസ്കൃത ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 3 ന് പ്രശസ്ത സിനിമ സംവിധായകൻ ഡോ. വിജീഷ് മണിയെ ആദരിക്കുന്നു

ADVERTISEMENT

“നമോ” എന്ന സംസ്കൃത ചലച്ചിത്രം സംവിധാനം ചെയ്തു സംസ്കൃതത്തെ ജനകീയമാക്കുന്നതിനു ശ്രമിച്ച ഗുരുവായൂർ നിവാസിയാണ് ഡോ. വിജീഷ് മണി.
കൃഷ്ണ-കുചേല കഥ പറയുന്ന സംസ്കൃത ചിത്രത്തിൽ ജയറാം ആണ് കുചേലനായി വേഷമിടുന്നത്.
ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടത്.

ഇത്തരത്തിൽ സംസ്കൃത ഭാഷയെ ജനമദ്ധ്യ ത്തിലെത്തിക്കുന്നതിനു തന്റെ സിനിമാമാധ്യമം സ്വീകരിച്ച ഡോ. വിജീഷ് മണിയെ,ഓഗസ്റ്റ് 3 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഗുരുവായൂർ ദിനവാർത്ത ഓഫീസിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. എം. രതി ടീച്ചർ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കും. വാർഡ് കൗൺ സിലർ ശ്രീമതി. ശോഭ ഹരിനാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും .

COMMENT ON NEWS

Please enter your comment!
Please enter your name here