മരത്തംകോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കോവിഡ്.

കുന്നംകുളം: മരത്തംകോട് എ.കെ.ജി നഗറിൽ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ച് പേർക്ക് കോവിഡ്. ഒരു കുടുംബത്തിലെ 13 പേരിൽ രണ്ട് കുട്ടികളടക്കം നാല് പേർക്കും മറ്റൊരു വീട്ടിലെ നാല് പേരിൽ ഒരാൾക്കുമാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. നാല് പേർക്ക്‌ കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.പോർക്കുളത്തുള്ള മത്സ്യവിൽപ്പനക്കാരനിൽ നിന്നാണ് ഇവർക്ക് കോവിഡ്ബാധിച്ചത്. മധ്യവയസ്ക ചികിത്സയിലാണ്. ഇവരുമായി സമ്പർക്കമുണ്ടായ രണ്ട് വീട്ടിലെ 13 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. രണ്ടാമത്തെ വീട്ടുകാർ ഊട്ടിയിൽ നിന്ന് എത്തിയവരാണ് കൂട്ടത്തിലെ വയോധികയ്ക്ക് മറ്റൊരസുഖത്തിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാലാണ് നാട്ടിലെത്തിയത്. വയോധികയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. മുഴുവനാളുകളുടേയും ആരോഗ്യ നില തൃപ്തികരമാണ്. ഇവർ നിരീക്ഷണത്തിലായതിനാൽ വ്യാപന സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here