അയ്യോ സാറെ തല്ലല്ലേ

ഗുരുവായൂർ: പ്രജകളെ കാണാനുള്ള അമിതാവേശം കൊണ്ട് നേരത്തെ തന്നെ നാട്ടിലെത്തിയ മഹാബലി തമ്പുരാനെ ഗുരുവായൂരിൽ ഇന്ന് രാവിലെ പോലീസും അരോഗ്യ പ്രവർത്തകരും ചേർന്ന് പിടികൂടി.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെത്തിയ മഹാബലിയെ കോറൻ്റൈനിലാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ പ്രളയം മൂലം പ്രജകളുടെ അടുത്തെത്താൻ കഴിയാതിരുന്നതുകൊണ്ടാണ് ഇത്തവണ നേരത്തെ എത്തിയത് എന്നാണ് മഹാബലി പറഞ്ഞത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിങ്കളാഴ്ച്ച ഗുരുവായൂരിൽ പൂക്കോട് ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിന് വരുമ്പോൾ മുൻ ഭരണാധികാരിയെ നേരിട്ട് ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അധികാരികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

ഗുരുവായൂർ സ്വദേശിയും പുടവ കളക്ഷൻസ് ഉടമയുമായ വാസുദേവൻ ആണ്  ഇന്ന് ഞായറാഴ്ച രാവിലെ ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് ഫോട്ടോ സഹിതം ഈ വാർത്ത guruvayooronline.com നെ അറിയിച്ചത്.

( ഇതൊരു ഫോട്ടോ ഷൂട്ട് ആണ്. തമാശയായി മാത്രം കാണുക.)

LEAVE A REPLY

Please enter your comment!
Please enter your name here