സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൌക്കത്തിനെതിരെയുള്ള കള്ള കേസ്സ് പിൻവലിക്കുക.; സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി

സാംസ്ക്കാരിക രംഗത്തെ സമുന്നത വ്യക്തിത്വമായ സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൌക്കത്തിനെതിരെ ഭരണ സ്വാധീനമുപയോഗിച്ച് പി.വി.അൻവർ എം.എൽ.എ നൽകിയ കള്ളക്കേസ്സിൽ വധശ്രമത്തിന് കേസ്സെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും നീചവും ഹീനവ്യുമായ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ പേരിലെടുത്ത കൃത്രിമമായി കെട്ടിച്ചമച്ചുണ്ടാക്കിയ കേസ് എത്രയും വേഗം പിൻവലിക്കണമെന്നും സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ശശി വാറണാട് ഉദ്ഘാടനം ചെയ്തു.പ്രതീഷ് ഓടാട്ട്, കെ.ബി.വിജു, നവാസ് തെക്കുംപുറം,റിഷി ലാസർ, കെ.ബി.സുബീഷ് എന്നിവർ പ്രസംഗിച്ചു