നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ അദ്ദേഹത്തെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ്. കൈതോല പായവിരിച്ച് എന്ന സൂപ്പർഹിറ്റ് നാടൻ പാട്ടിന്റെ സൃഷ്ടാവാണ് അദ്ദേഹം.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കുമെന്നും റിപ്പോർട്ടുണ്ട്. നടൻ ജോജു ജോർജ് ഉൾപ്പടെയുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്.സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണ് ജിതേഷ് ശ്രദ്ധേയനാകുന്നത്. പാലോം പാലോം എന്നു തുടങ്ങുന്ന ജിതേഷിന്റെ നാടൻപാട്ടും ഏറെ ഹിറ്റായിരുന്നു. കൈതോല പായ വിരിച്ച് എന്ന ഗാനം മലയാളികൾ ഏറ്റെടുത്ത് 26 വർഷങ്ങൾക്ക് ശേഷമാണ് അതിന്റെ സൃഷ്ടാവിനെ ലോകമറിയുന്നത്. ഏകദേശം 600 -ഓളം പാട്ടുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.  കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here