കണ്ടാണശ്ശേരി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അധികൃതർ തന്നെ അട്ടിമറി ക്കുന്നതായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി.

ഗുരുവായൂർ: കണ്ടാണശ്ശേരി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അധികൃതർ തന്നെ അട്ടിമറിക്കുന്നതായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൂട്ടം ചേർന്നുള്ള കളിക്കളങ്ങൾ സജീവം. 5ആം വാർഡിൽ പെട്ട ഇ എം എസ് റോഡിൽ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 30ഉം 40ഉം പേര് ചേർന്ന് മാസ്ക് പോലും വെക്കാതെ കൂട്ടം ചേരുന്നു. ഫുട്ബോൾ കളിയെ കുറിച്ച് നേരിട്ട് പലവട്ടം പരാതി നൽകിയിട്ടും അതികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, ക്വാറൻ്റെനിൽ ഇരിക്കുന്ന വീടുകളിൽ ഉള്ള കുട്ടികൾ പോലും വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു ഇവിടെ കളിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് പോലും അതികൃതർ അനാസ്ഥ തുടരുകയാണെന്ന് മണ്ഡലം പ്രസിഡന്റ് എൻ എ നൗഷാദ് ആരോപിച്ചു. ഭരണ കക്ഷി യായ സി പി എം നോട്‌ അനുഭാവം പുലർത്തുന്ന ക്ലബ്ബിലെ അംഗങ്ങൾ നേതൃത്വം നൽകുന്ന കളികൾ ആയതു കൊണ്ടാണോ അധികൃതർ ഈ നിലപാട് സ്വീകരിക്കുന്നതെന്നും സംശയമുണ്ടെന്നും എൻ എ നൗഷാദ് അരോപിച്ചു. ഈ പ്രദേശത്ത് ഏതെങ്കിലും തരത്തിൽ രോഗം വന്നാൽ കളിയും കളിസ്ഥലവും ആയിരിക്കും പ്രധാന കാരണം എന്നും എൻ എ നൗഷാദ് ആശങ്ക അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here