ഗുരുവായൂർ: ടി എൻ പ്രതാപൻ എം. പി.യുടെ “എം പീസ് ” എജ്യൂകെയർ പദ്ധതിയുടെ ഭാഗമായും ഗുരുവായൂർ നഗരസഭ 28-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘അഭിനന്ദനീയം’ പായസമേളയിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് അർഹതപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠന സഹായത്തിന് ടി വി യും ചികിത്സാ സഹായത്തിണ് 50000 രൂപയും നൽകി.

ഞായറാഴ്ച രാവിലെ 9.30 ന് ഗുരുവായൂർ റിസോർട്ടിൽ വെച്ചു നടന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ: കെ പി ഉദയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലറും, നഗരസഭയുടെ വിദ്യാഭ്യാസ- കലാ-കായിക – സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്ണുമായ ശ്രീമതി ഷൈലജദേവൻ അധ്യക്ഷത വഹിച്ചു.

ടി എൻ പ്രതാപൻ MP യുടെ എംപീസ് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വാർഡ് 28 ലെ അർഹതപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് 8 ടിവികൾ വിതരണം ചെയ്തു. ഇതിൽ 4 ടിവി ക്കുള്ള സംഖ്യ കണ്ടെത്തിയത് പായസമേള നടത്തിയാണ്, കൂടാതെ ബാക്കി വരുന്ന തുക സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലുള്ള തങ്ങളുടെ സഹപ്രവർത്തകന് നൽകുന്നതിനായി അടാട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ വെച്ചു ചികിൽസയിൽ കഴിയുന്ന പ്രവർത്തകന്റെ ഭാര്യയേയും, കുടുംബത്തേയും ഏൽപ്പിച്ചതായും പറഞ്ഞു.

കോവിഡ് നിബന്ധനകൾ ‌പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയായതുകൊണ്ടായിരുന്നു ചടങ്ങുകൾ.

കണ്ണൻ അയ്യപ്പത്ത്, പി ബാബുരാജ്, ജയൻ മനയത്ത്, എന്നിവർ പ്രസംഗിച്ചു. കെ പി മനോജ്, രതീഷ് തെക്കാട്ട്, ഉണ്ണി പി ആർ, അനിൽകുമാർ കെ , മണികണ്ഠൻ കണ്ടംമ്പുള്ളി, സുധൻ കെ കെ , ഡൊമിനി ചിരിയംകണ്ടത്ത്, ജോണി വാഴപ്പിള്ളി, ഡിപിൻ, വിഷ്ണു, ശ്രീജിത്തു, നന്ദു, യദുകൃഷ്ണൻ, ശ്യാംകൃഷ്ണൻ, അതുൽകൃഷ്ണൻ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here