ഗുരുവായൂർ: വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും പൈതൃകം ഗുരുവായൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്‌കൃത ദിന വാരാഘോഷം പ്രൊഫ. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. വിശ്വസംസ്‌കൃത പ്രതിഷ്‌ഠനം സംസ്ഥാന സഹ പ്രചരർ പ്രമുഖ് രമേശ്‌ കേച്ചേരി സംസ്‌കൃത ദിനസന്ദേശം നൽകി. ജൂലൈ 31 മുതൽ ആഗസ്റ്റ് 6 വരെ വൈകുന്നേരം 5 മണി മുതൽ 6 മണി വരെ സാരസ്വതം എന്ന പേരിൽ സംസ്കൃത മത്സര പരമ്പരയും നടക്കും. സംസ്‌കൃത പ്രഭാഷണം ഗാനാലാപനം, പ്രബന്ധ രചന, ചിത്ര രചന എന്നി മത്സരങ്ങൾ നടക്കും. മത്സരങ്ങളുടെ ഉത്ഘാടനം ചലച്ചിത്ര താരം മാളവിക മേനോൻ നിവഹിച്ചു.

വിശ്വസംസ്കൃത പ്രതിഷ്ഠാൻ ജില്ലാ പ്രമുഖ് ശ്രീ. രമേശ്‌ കേച്ചേരി ആമുഖ ഭാഷണം നടത്തി. ചാവക്കാട് മേഖല പ്രസിഡന്റ്‌ കെ. കെ. ചന്ദ്രൻ, പൈതൃകം സെക്രട്ടറി മധു. കെ. നായർ, കൺവീനർ ശ്രീകുമാർ പി. നായർ, മുരളി അകമ്പടി, ഒ. വി. രാജേഷ് ലയ ഷാജു, അമ്പിളി സി.എസ്, കെ.ശ്രീരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു