ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറിമാരായ പി.കെ.ഷനാജ്, റിഷി ലാസർ, സുബീഷ് താമരയൂർ, നിസാമുദ്ധീൻ, എ.കെ ഷൈമിൽ, ചാവക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.