ചാവക്കാട്: ചാവക്കാട് പുന്ന കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ടായിരുന്ന പുന്ന നൗഷാദിൻ്റെ ഒന്നാം രക്ത സാക്ഷിത്വ ദിനത്തിൽ 6-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. വാർഡ് പ്രസിഡണ്ട് കെ.വി.നിഷാദിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ.ഷക്കീർ, മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ പി.സി.വേലായുധൻ സന്ദീപ് കെ.എസ്സ്, പി.കെ.ഇദ്ദിരിസ്, നസീമ സാദ്ദിക്, സി ബിൽദാസ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here