പുന്ന നൗഷാദിന് ഗുരുവായൂരിൽ കോൺഗ്രസ്സിൻ്റെ സ്മരണാഞ്ജലി.

ഗുരുവായൂർ: കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ കർമ്മനിരതനായ പോരാളിയായി പ്രവർത്തന പഥത്തിൽ നിറഞ്ഞു് നിന്ന് മുന്നോട്ട് പോകുമ്പോൾ മതമൗലികവാദികളാൽ അകാലത്തിൽ പൊലിഞ്ഞു് പോയ പ്രിയ സാരഥിയാണ് പുന്ന നൗഷാദ് എന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററി അഭിപ്രായപ്പെട്ടു.

തുടർന്ന് കമ്മിററിയുടെ നേതൃത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും ഒരുക്കി സ്മരണാഞ്ജലി അർപ്പിച്ചു. ഗുരുവായൂരിൻ്റ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം വാർഡുകളിലായി കോവിഡ് മാനദണ്ഠം പാലിച്ച് കൊണ്ടു് നടത്തിയ അനുസ്മരണ മണ്ഡലം തല ഉൽഘാടന കർമ്മം മണ്ഡലം പ്രസിഡൻ്റ് ബാലൻ വാറനാട്ട് നഗരസഭ 29ാം വാർഡിൽ തിരുവെങ്കിടം സെൻററിൽ നിർവഹിച്ചു. വാർഡ് പ്രസിഡണ്ട് ജോയ് തോമാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠൻ, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, മണ്ഡലം വൈസ് പ്രസിഡണ്ടു് സ്റ്റീഫൻ ജോസ്, മഹിളാമണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയ്, പോഷക സംഘടന ഭാരവാഹികളായ പോളീ ഫ്രാൻസീസ്, ലൈജു തോമാസ് എന്നിവർ സംസാരിച്ചു.

വിവിധ വാർഡുകളിൽ ആർ.രവികുമാർ, കെ.പി.ഉദയൻ, അരവിന്ദൻ പല്ലത്ത്, എം.കെ.ബാലകൃഷ്ണൻ, വി.കെ.സുജിത്ത്, ഷൈൻ മനയിൽ, ഒ.എ.പ്രതീഷ്, രാമൻ പല്ലത്ത്, ടി.വി.കൃഷ്ണദാസ്, വി.എ.സുബൈർ, ബിന്ദു നാരായണൻ, അരവിന്ദൻ കോങ്ങാട്ടിൽ, ഷൈലജ ദേവൻ, സുഷാ ബാബു, അനിൽകുമാർ ചിറയ്ക്കൽ, സി.എസ്.സൂരജ്. വി.കെ.ജയരാജ്, പി.കെ.രാജേഷ് ബാബു, കെ.കെ.ഉണ്ണികൃഷ്ണൻ, ഷാഫിറലിമുഹമ്മദ്, പ്രേം ജി മേനോൻ, പ്രമീള ശിവശങ്കരൻ, കൃഷ്ണദാസ് പൈക്കാട്ട്, എ.എം. ജവഹർ, അഷറഫ് കൊളാടി, കണ്ണൻ അയ്യപ്പത്ത്, ആർ..ബാലകൃഷ്ണ അയ്യർ, നവനീത്, കെ.കെ.രജീത്ത്, കെ. വിശ്വനാഥമേനോൻ, പി.ആർ. പ്രകാശൻ, ജയൻ മനയത്ത്, ഗോപി.കെ.കെ, എൽ.സുജിത്ത്, മിഥുൻ മോഹനൻ പി.എം. മുഹമ്മദുണ്ണി, മാത്യൂസ്, എം. നാരായണൻ, റെയ്മണ്ട്, രതീഷ്, ജോണി, ഡിബിൻ, വിഷ്ണു, പ്രസാദ്, പഞ്ചമി, ഷാജു, നവീൻ മാധവശ്ശേരി, ജാഫർ, സഫൽ, ഫ്രാൻസീസ്, ധനീഷ്, പ്രശാന്ത്, കണ്ണൻ, ജയൻ.കെ.പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here