പുന്ന നൗഷാദിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജ കമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം.

ഗുരുവായൂർ ⬤ പുന്ന നൗഷാദിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഐ.എം. എയിൽ രക്തദാനം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, ജില്ലാ സെക്രട്ടറി അഡ്വ. ശ്യാം കുമാർ, നിയോജ കമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, ജന.സെക്രട്ടറി നിസാമുദ്ധീൻ, നേതാക്കളായ രഞ്ജിത്ത് പാലിയത്ത്, തെബ്ഷീർ മഴുവഞ്ചേരി, ബാബു സോമൻ, കൃഷ്ണപ്രസാദ്, ശ്രീനാഥ്, മുഹസിൻ മുബാറക്ക്, സുഹാസ് ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.